Latest NewsNewsOmanGulf

ഒമാനിൽ 86പേർക്ക് കൂടി കോവിഡ് : 2 വിദേശികളടക്കം 4 പേർ മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ ചൊവ്വാഴ്ച്ച 86പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 813ലെത്തി. 6പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ ഇതുവരെ 130പേർ രോഗ മുക്തരായി. 2 വിദേശികളടക്കം 4 പേർ മരിച്ചു.

നേരത്തെ 128 പേർക്ക് രോഗം സ്ഥിരീകരിച്ചതായ റിപോർട്ടുകൾ പുറത്തു വന്നിരുന്നു. ഞായറാഴ്ച 53 പേർക്കു രോഗം സ്ഥിരീകരിച്ചു. വിവിധമേഖലകളിൽ പരിശോധനാ കേന്ദ്രങ്ങൾ തുറന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാനാണ് സാധ്യത.

കുവൈറ്റിൽ ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ ഗുജറാത്ത് സ്വദേശിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്.  കഴിഞ്ഞ ദിവസം  66 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 45പേർ  ഇന്ത്യക്കാരാണ്,ഇതോടെ  രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1300‌ആയി, ഇതിൽ 724പേർ ഇന്ത്യക്കാരാണ്. 1148 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്,26ആളുകൾ തിവ്രപരിചണ വിഭാഗത്തിലും  1367പേർ ക്വാറൻ‌റീനിലുമാണ്. ഇന്നലെ 8 പേർകൂടി സുഖം പ്രാപിച്ചതോടെ . രോഗമുക്തി നേടിയവർ 150ലെത്തി.

Also read : ആറ് മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് : മലയാളികള്‍ ആശങ്കയില്‍

സൗദി അറേബ്യയില്‍ 472 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 4,934 ആയി എന്ന് ആരോഗ്യ മന്ത്രാലയം  അറിയിച്ചു. 44 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ മൊത്തം 805 പേര്‍ രോഗമുക്തരായെന്ന് മന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 65 ആയി.

യു.എ.ഇയില്‍ തിങ്കളാഴ്ച 398 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകള്‍ 4521 ആയി. 172 പേര്‍ക്ക് രോഗം ഭേദമായി . ഇതുവരെ 852 പേരാണ് സുഖം പ്രാപിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ തിങ്കളാഴ്ച മരിച്ചതായും യു.എ.ഇ വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 25 ആയാതായും മന്ത്രാലയ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി. പറഞ്ഞു. തിങ്കളാഴ്ച രാജ്യത്തൊട്ടാകെ 23,380 പുതിയ ടെസ്റ്റുകളും നടത്തിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button