Latest NewsNewsIndia

ലോക്ക് ഡൗൺ നീട്ടിയതിനാൽ , മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരിച്ചുനൽകുമോ ? വിമാന കമ്പനികളുടെ തീരുമാനമിങ്ങനെ

ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെ തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് വിമാന കമ്പനികൾ അറിയിച്ചതായി റിപ്പോർട്ട്. അധിക ചാര്‍ജുകൾ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാമെന്നു വിമാന കമ്പനികൾ അറിയിച്ചതിനാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം നഷ്ടമാകും.

Also read : വുഹാന്‍ നഗരത്തിലേതിനേക്കാള്‍ അധികമായി രോഗബാധിതർ കൂടുന്നു; ചൈനയില്‍ പുതിയ കോവിഡ് ഹോട്ട്സ്പോട്ട്, വീണ്ടും ആശങ്ക

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ 6000 കോടി രൂപ ഇപ്പോള്‍ വിമാനകമ്പനികളുടെ കൈവശമുണ്ടെന്നാണ് വിവരം. സര്‍വ്വീസുകള്‍ റദ്ദായതിനാല്‍ ടിക്കറ്റെടുത്തവര്‍ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് മറ്റൊരു തിയതിയിലേക്ക് മാറ്റി നല്‍കാമെന്ന നിലപാടിലേക്ക് വിമാന കമ്പനികൾ എത്തിയത്.

ലോക്ക് ഡൗൺ ഏപ്രില്‍ 14 ന് അവസാനിക്കുമെന്ന പ്രതീക്ഷയിൽ മിക്ക സ്വകാര്യ വിമാന കമ്പനികളും ഏപ്രിൽ 15 മുതൽ ബുക്കിംഗുകൾ സ്വീകരിച്ചിരുന്നു. എന്നാൽ, ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ നിര്‍ത്തിവെക്കേണ്ടി വന്നു. ഇതോടെ വിമാന കമ്പനികളും ഗുരുതര പ്രതിസന്ധിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button