ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്ന പോരാളികള്‍ക്ക് നന്ദി അര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന്നതിനേക്കാള്‍ കൂടുതല്‍ ദേശ സ്‌നേഹം മറ്റെന്താണുള്ളത്. സോണിയ ഗാന്ധി പറഞ്ഞു.
ഡോക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നന്ദി അറിയിച്ചത്. കോവിഡിനെതിരായ യുദ്ധത്തില്‍ നമ്മുടെ പോരാളികള്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ പോലും ഇല്ലാതെയാണ് പോരാടുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രോഗികളെ പരിചരിക്കുന്ന സന്നദ്ധ സേവകര്‍ എന്നിവര്‍ക്ക് സുരക്ഷാ കിറ്റിന്റെ അപര്യാപ്തയുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.
ലോക്ഡൗണില്‍ പൊലീസുകാരും ജവാന്മാരും മികച്ച സേവനമാണ് നടത്തുന്നത്. അവശ്യ വസ്തുക്കളുടെ അഭാവത്തിലും ശുചീകരണ തൊഴിലാളികള്‍ മഹാമാരി പടരാതിരിക്കാന്‍ സഹായിക്കുന്നു. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കഠിനമായി പരിശ്രമിക്കുന്നു. നമ്മമ്മുടെ പിന്തുണയില്ലെങ്കില്‍, അവര്‍ക്ക് അവരുടെ ജോലികള്‍ ചെയ്യാന്‍ കഴിയില്ല. ഈ പോരാട്ടത്തില്‍ നാം അവരെ പിന്തുണക്കണമെന്നും സോണിയ ഗാന്ധി വിഡിയോയില്‍ ആവശ്യപ്പെട്ടു.
Post Your Comments