ന്യൂഡൽഹി: കൊറോണ കാലത്ത് തട്ടിപ്പിനിരയായേക്കാമെന്ന് മുന്നറിയിപ്പ് നൽകി എസ്ബിഐ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജ രൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്‌എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് എസ്ബിഐ വ്യക്തമാക്കി.
https://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുക. അങ്ങനെ ചെയ്താല്‍ നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നും ബാങ്ക് മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments