Latest NewsNewsIndia

പ്രധാനമന്ത്രി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് സൂചന

ന്യൂഡല്‍ഹി: നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖയിറക്കും.

Read also: ശിവവിഗ്രഹം പാലു കുടിക്കുന്നതായി പ്രചാരണം; ലോക്ക്ഡൗണ്‍ ലംഘിച്ച് പാലുമായി എത്തിയത് നിരവധി പേർ

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കുമെന്നാണ് സൂചന. രോഗത്തിന്റെ വ്യാപനം കൂടുതലുള്ള ചുവപ്പ്, അല്പം കുറവുള്ള മഞ്ഞ, സുരക്ഷിതമായ പച്ച എന്നിങ്ങനെ മൂന്നു മേഖലകളാണുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button