ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ കെയെര്‍സ് ഫണ്ടിന്റെ പേരില്‍ തട്ടിപ്പു നടത്തിയ സഹോദരന്മാരായ രണ്ടുപേരെ ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തു. നൂര്‍ഹസ്സന്‍, മുഹമ്മദ് ഇഫ്താര്‍ എന്നിവരെയാണ് ഝാര്‍ഖണ്ഡ് പോലീസിന്റ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. പി.എം.കെയറിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കിയാണ് ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് തട്ടിപ്പു നടന്നിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റേയും യൂണിയന്‍ ബാങ്കിന്റേയും ഝാര്‍ഖണ്ഡ് അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണ് പണം സ്വീകരിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ആകെ 52 ലക്ഷം രൂപ ഇതുവഴി നേടിയെന്നാണ് കണ്ടെത്തല്‍.ഇരു ധനകാര്യ സ്ഥാപനങ്ങളുടേയും മാനേജര്‍മാര്‍ നല്‍കിയ രണ്ടു വ്യത്യസ്ത പരാതികളിന്മേലാണ് അന്വേഷണം നടന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി 17 ലക്ഷവും യൂണിയന്‍ ബാങ്ക് വഴി 35 ലക്ഷവും പൊതുജനത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ നിധിയുടെ പേരില്‍ പ്രതികള്‍ കൈക്കലാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments