Latest NewsNewsInternational

കോവിഡിന്റെ മറവില്‍ അരുംകൊല : ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് ഭാര്യയുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ആ സന്ദേശം അയച്ചു : ആ സന്ദേശം ഭര്‍ത്താവിനെ അഴിയ്ക്കുള്ളിലാക്കി

ഫ്‌ളോറിഡ : കോവിഡിന്റെ മറവില്‍ അരുംകൊല, ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് ഭാര്യയുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ആ സന്ദേശം അയച്ചു . ഒടുവില്‍ ആ സന്ദേശം ഭര്‍ത്താവിനെ അഴിയ്ക്കുള്ളിലാക്കി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാര്യ കോവിഡ് പോസിറ്റീവ് ആണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു. ഫ്‌ലോറിഡ് സ്വദേശിയായ ഡേവിഡ് ഏദന്‍ ആന്റണി (44) ആണ് അറസ്റ്റിലായ്ത്. ഗ്രേച്ചന്‍ ആന്റണിയെന്ന് യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വന്‍ തിരക്കഥയാണ് ഡേവിഡ് തയ്യാറാക്കിയ്ത്. ഭാര്യയുടെ മരണം ഉറപ്പാക്കി മെക്സിക്കോയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലാകുകയായിരുന്നു.

Read Also :  കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട സംഭവത്തിനു പിന്നില്‍ ’96’ എന്ന സിനിമ

ഗ്രേച്ചറെ വകവരുത്തിയ ശേഷം, ഡേവിഡ് ഇവരുടെ ഫോണ്‍ കൈക്കലാക്കി. പിന്നീട് ഇതില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു. തനിക്ക് കൊവിഡ് പോസിറ്റിവാണെന്നും അടുത്തുള്ള ജുപ്പീറ്റര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നും കൊവിഡ് കെയര്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് മെസേജ് അയച്ചത്. ഗ്രേച്ചര്‍ അയച്ചതെന്ന് വിശ്വസിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍, ഗ്രേച്ചറിന്റെ മെസേജ് കണ്ട സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് സംശയം തോന്നി.

തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിളിച്ച് വിവരം കൈമാറി. യുവാവില്‍ നിന്നും ഫോണ്‍ വിളി എത്തിയതിന് പിന്നാലെ പൊലീസ് ജുപ്പീറ്റര്‍ ആശുപത്രിയില്‍ എത്തി കാര്യം തിരക്കി. എന്നാല്‍, ഗ്രേച്ചര്‍ ഇവിടെ എത്തിയിരുന്നില്ലെന്നും ഒടുവില്‍ ആരോഗ്യ പരിശോധനയ്ക്കായി വന്നത് 2008ലാണെന്നും ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവിടെ കൊവിഡ് കെയര്‍ സെന്ററിലില്ലെന്ന് വ്യക്തമായി. മറ്റൊരു സുഹൃത്തിന് ലഭിച്ച് മെസേജില്‍ ഗ്രേച്ചര്‍ അടുത്തുള്ള വെസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നായിരുന്നു. ഇവിടെയും പൊലീസ് എത്തിയെങ്കിലും ഗ്രേച്ചറിനെ കണ്ടത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് മൊബൈല്‍ കമ്പനിയുടെ സഹായത്തോടെ, മെസേജിനെ സംബന്ധിച്ചും ടവര്‍ ലോക്കേഷനും പരിശോധിച്ചു. ഈ പരിശോധനയില്‍ ഫോണ്‍ പെന്‍സകോല എന്ന സ്ഥലത്ത് നിന്നാണ് ഒടുവില്‍ മെസേജ് വന്നതെന്ന് കണ്ടെത്തി. പൊലീസ് ഇവിടെ എത്തി ഗ്രേച്ചറിന്റെ ഭര്‍ത്താവിനെക്കുറിച്ച് അന്വേഷണം നടത്തി. എന്നാല്‍, ഞെട്ടിപ്പിക്കുന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അടുത്തിടെ ഇയാള്‍കുറച്ച് ആഭരണങ്ങള്‍ വില്ക്കാന്‍ എത്തിയിരുന്നതായാണ് പ്രദേശവാസി പൊലീസിന് മൊഴി നല്‍കി. ഇത് വഴിത്തിരിവായി. ഉടന്‍ തന്നെ പൊലീസ് ഗ്രേച്ചറിന്റ വീട് വിശദമായി പരിശോധിക്കുകയും ചോരയുടെ അംശമുള്ള തുണി കണ്ടെടുക്കുകയും ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെ ഡേവിഡിനെ ന്യൂ മെക്സിക്കോയില്‍ നിന്നും പൊലീസ് പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button