ഹൈദരാബാദ്: ഏപ്രില്‍ 24 നുള്ളില്‍ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. മന്ത്രിസഭാ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ തീരുന്നത് വരെ മദ്യഷാപ്പുകള്‍ തുറക്കില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.കോവിഡ് ബാധിച്ച് 14 പേരാണ് തെലുങ്കാനയില്‍ മരിച്ചത്.
503 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 393 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും 1,654 ക്വാറന്റൈനിലുണ്ടെന്നും ചന്ദ്രശേഖര്‍ റാവു കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മഹാരാഷ്ട്രയിലും ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഏപ്രില്‍ 30 വരെയാണ് മഹാരാഷ്ട്രയിലും ലോക്ക്ഡൗണ്‍ തുടരും.
Post Your Comments