KeralaLatest NewsNews

ലോക്ക്ഡൗണ്‍ : ഒട്ടകപ്പാല്‍ വേണമെന്ന് പ്രധാനമന്ത്രിയ്ക്ക് യുവതിയുടെ ട്വീറ്റ് ; പിന്നീട് നടന്നത്

ന്യൂഡല്‍ഹി•യുവതിയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാനില്‍ നിന്നും 20 ലിറ്റര്‍ ഒട്ടകപ്പാല്‍ മുംബൈയിലെ ഒരു കുടുംബത്തിലേക്ക് എത്തിച്ച് കാരുണ്യത്തിന്റെ മറ്റൊരു മാതൃക തീര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ മൂലം മൂന്നരവയസുള്ള തന്റെ കുട്ടിക്ക് ഒട്ടകപ്പാല്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം യുവതി ട്വീറ്റ് ചെയ്തിരുന്നു. കുട്ടിക്ക് ആട്, പശു, എരുമ പാൽ എന്നിവയ്ക്ക് അലർജിയുണ്ട്. അതുകൊണ്ടാണ് ഒട്ടകത്തിന്റെ പാൽ എളുപ്പത്തിൽ ലഭ്യമാക്കാന്‍ അമ്മ സര്‍ക്കാരിനോട് സഹായം തേടിയത്.

“പ്രധാനമന്ത്രി നരേന്ദ്ര മോദി സർ എനിക്ക് ഓട്ടിസവും കടുത്ത ഭക്ഷണ അലർജിയും ബാധിച്ച മൂന്നര വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. അവന്‍ ഒട്ടകപാലും പരിമിതമായ പയറുവർഗ്ഗങ്ങളും കഴിച്ചാണ് ജീവിക്കുന്നത്. ലോക്ക്ഡൗണ്‍ ആരംഭിക്കുമ്പോള്‍, എന്റെ പക്കല്‍ ഇത്രയും ദിവസത്തേക്ക് ആവശ്യമായ ഒട്ടകപ്പാല്‍ ഇല്ലായിരുന്നു. രാജസ്ഥാനിലെ സാദ്രിയിൽ നിന്ന് ഒട്ടകപാലും അതിന്റെ പൊടിയും ലഭിക്കുന്നതിന് എന്നെ സഹായിക്കൂ..”, എന്ന് യുവതി ഏപ്രിൽ 4 ന് ട്വീറ്റ് ചെയ്തിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ ഒട്ടകപാൽ യുവതിക്കും ആവശ്യമുള്ള മറ്റൊരാള്‍ക്കും ഇന്ത്യൻ റെയിൽ‌വേ വിതരണം ചെയ്തുവെന്ന് മുതിർന്ന ഐ‌പി‌എസ് ഉദ്യോഗസ്ഥൻ അരുൺ ബോത്ര ട്വീറ്റ് ചെയ്തു.

20 ലിറ്റര്‍ ഒട്ടകപ്പാല്‍ ഇന്നലെ രാത്രി ട്രെയിനില്‍ മുംബൈയിലെത്തി. ആ കുടുംബം നഗരത്തിലെ മറ്റൊരു നിർദ്ധന കുടുംബവുമായി പാല്‍ ദയാപൂര്‍വ്വം പങ്കുവച്ചതായും അരുൺ ബോത്ര പറഞ്ഞു. പാല്‍ പത്രം എടുക്കുന്നതിന് ഷെഡ്യൂളിന് പുറത്ത് സ്റ്റോപ് അനുവദിച്ച നോര്‍ത്ത്-വെസ്റ്റ് ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍ തരുണ്‍ ജെയിനിന് നന്ദിയും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ കാലത്ത് ചരക്കുനീക്കത്തിന് ഇന്ത്യന്‍ റെയില്‍വേ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റെയില്‍വേയുടെ ചരക്ക് ഗതാഗത സേവനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണ്. മറ്റ് ഗതാഗത മാർഗ്ഗങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കാത്ത ഒരു സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യവസ്തുക്കളും സുപ്രധാന വസ്തുക്കളും ഇന്ത്യന്‍ റയില്‍വെ എത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button