Latest NewsKerala

ലോക്ക് ഡൗണ്‍ ലംഘിച്ച് ജാമ്യത്തിലിറങ്ങി പോലീസിനെതിരെ അസഭ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ്: യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

നേരത്തെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് നേരത്തെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

പട്ടാമ്പി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ യൂത്ത് ലീഗ് നേതാവ് പോലീസിനെതിരെ അസഭ്യ പോസ്റ്റ് ഇട്ടതിന് വീണ്ടും അറസ്റ്റിലായി. യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി കൊപ്പത്ത് പാറമേല്‍ ഉമ്മര്‍ ഫാറൂഖ് (35) എന്നയാളെയാണ് പട്ടാമ്പി എസ്.ഐ അബ്ദുള്‍ ഹക്കീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പോലീസിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കൊപ്പം സ്വദേശിയായ ഇസ്മയില്‍ വിളയൂര്‍ എന്ന ലീഗ് നേതാവിനെതിരെയും കൊപ്പം പോലീസ് സ്‌റ്റേഷനില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  നേരത്തെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് നേരത്തെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

കോവിഡ്-19 : ഇന്ത്യയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം : 1671 പേര്‍ക്ക് ഓക്‌സിജന്‍ വേണ്ടിവരും

ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാള്‍ പോലീസിനെതിരെ അസഭ്യം പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button