കൊച്ചി : സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് മാത്രം കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്ത്. രണ്ട് പേർക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്. അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം കൂടിയാണ്. ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമെന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ലോകത്തിനു മുഴുവൻ മാതൃക ആകാനുള്ള ചുമതലയാണിത്. അതിനാൽ വ്യക്തിപരമായി, സർക്കാർ നിർദേശങ്ങൾ സാധ്യമായ എല്ലാ രീതിയിലും തുടർന്നും പിന്തുടരാൻ തീരുമാനിച്ചുവെന്നു മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റ് പൂർണരുപം ചുവടെ :
രണ്ട് പേർക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്.. !! അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്… ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം..!! ലോകത്തിനു മുഴുവൻ മാതൃക ആകാനുള്ള ചുമതല..! വ്യക്തിപരമായി, സർക്കാർ നിർദേശങ്ങൾ സാധ്യമായ എല്ലാ രീതിയിലും തുടർന്നും പിന്തുടരാൻ തീരുമാനിച്ചു.. !! Come on guys.. !! നമ്മളാണ് മാതൃക.. !! We are the flag bearers.. !! ?✌️??
https://www.facebook.com/MidhunManuelThomas/posts/867920560343075
കേരളത്തിന് ഏറെ ആശ്വാസം നൽകുന്ന ദിവസമായിരുന്നു. രണ്ടു പേർക്ക് മാത്രമാണ് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂർ, പത്തനംതിട്ട ജില്ലകളിലുള്ളവർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും പത്തനംതിട്ടയിലുള്ളയാൾ ഷാർജയിൽ നിന്നും വന്നതാണ്.
കാസർഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 2 പേർ) മലപ്പുറം ജില്ലയിലെ ആറു പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവിൽ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,16,125 പേർ വീടുകളിലും 816 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Post Your Comments