
ന്യൂയോര്‍ക്ക്: ഇറ്റലിയെ മറികടന്ന് കോവിഡ് ബാധിച്ച് ഏറ്റവും കൂടുല്‍ പേര്‍ മരണപ്പെടുന്ന രാജ്യമായി അമേരിക്ക. ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 20,577 പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1830 പേരുടെ ജീവനാണ് ഈ മഹാമാരി അമേരിക്കയില്‍ നിന്നും കവര്‍ന്നിരിക്കുന്നത്. ഇതുവരെ 5,32,879 കോവിഡ് ബാധിച്ചു മരിക്കുന്ന ലോകത്തെ അഞ്ചിലൊരാള്‍ അമേരിക്കകാരനാകുന്ന അവസ്ഥയാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തെ ആകെ കോവിഡ് മരണങ്ങളില്‍ തൊണ്ണൂറ് ശതമാനത്തിലേറെയും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് എന്നതാണ് നിലവിലെ അവസ്ഥ. ഇത്രയും നാള്‍ കോവിഡ് മരണങ്ങളില്‍ മുന്നിലുണ്ടായിരുന്ന ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 619 മരണങ്ങളാണ്. ഇതോടെ ആകെ മരണസംഖ്യ 19,468 ആയി. രോഗബാധിതരുടെ എണ്ണം 1,52,271.
അതേസമയം സ്‌പെയ്‌നില്‍ 525 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. ആകെ മരണസംഖ്യ 16,606. രോഗബാധിതരുടെ എണ്ണം 1,63,027 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ ഇതുവരെ 13832 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം 1,29,654 പേരാണ്.
Post Your Comments