അബുദാബി•യു.എ.ഇയില്‍ ശനിയാഴ്ച 376 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 11 ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ അണുബാധകൾ 3,736 ആയി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്, ഇവരുടെ നില തൃപ്തികരമാണ്, ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് പറഞ്ഞു,
ആവശ്യമായ ചികിത്സ ലഭിച്ച ശേഷം 170 രോഗികൾ പൂർണമായി സുഖം പ്രാപിച്ചു. ഇതോടെ മൊത്തം ഭേദപ്പെടലുകളുടെ എണ്ണം 588 ആയതായും യു.എ.ഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി വെർച്വൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് -19 ബാധിച്ച് നാല് രോഗികള്‍ മരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് ആകെ മരണസംഖ്യ 20 ആയി.
ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതികൾക്ക് അനുസൃതമായി യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ 20,000 അധിക കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി അൽ ഹൊസാനി പറഞ്ഞു.
രാജ്യത്തുടനീളം നടത്തിയ കോവിഡ് -19 ടെസ്റ്റുകളുടെ എണ്ണം ഇപ്പോൾ 648,195 ആണ്.
Post Your Comments