KeralaLatest NewsNews

പൗരന്മാരുടെ വിവരങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്ന് സ്പ്രിംഗ്‌ളർ; ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാന സർക്കാർ കൊണ്ടുവരാനിരിക്കുന്ന വിവരശേഖരണ നടപടികളിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിലനിൽക്കില്ലെന്ന് അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്‌ളർ. ഡിജിറ്റൽ പാസും മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണവും സുരക്ഷിതമായിരിക്കുമെന്ന് കമ്പനി പ്രതികരിച്ചു.

കോവിഡിന്റെ മറവിൽ വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് നല്കാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പൗരന്മാരുടെ വിവരങ്ങൾ കൈവശം വയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതും സംസ്ഥാനസർക്കാർ മാത്രമാണെന്ന് സ്പ്രിംഗ്‌ളർ കമ്പനി സിഇഒയും മലയാളിയുമായ രാജി തോമസ് പ്രതികരിച്ചു.

ALSO READ: രാ​ജ്യ ​ത​ല​സ്ഥാ​ന​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ഇതിനുള്ള സൗകര്യം മാത്രമാണ് സ്പ്രിംഗ്‌ളർ നൽകുന്നത്. വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ല. സ്വകാര്യത സംബന്ധിക്കുന്ന ഇന്ത്യൻ നിയമങ്ങൾ പാലിച്ചാണ് കമ്പനിയുടെ പ്രവർത്തനം. വിവരങ്ങളുടെ മേൽ കമ്പനിക്ക് യാതൊരു അവകാശവും ഇല്ലെന്നും രാജി തോമസ് ഇമെയിലിലൂടെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button