Latest NewsInternational

“കോവിഡ് -19 നെ തോൽപ്പിക്കുന്ന ആദ്യ രാജ്യം പാകിസ്ഥാൻ ആയിരിക്കും ”- ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്: പാകിസ്ഥാനിൽ കൊറോണ അനിയന്ത്രിതമായി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.രാജ്യത്ത് കൊറോണ വൈറസിനെ പരാജയപ്പെടുത്താനായി സാധ്യമായ എല്ലാ കാര്യങ്ങളും ഇതിനായി വിനിയോഗിക്കാനുമുള്ള അനുമതിയും ഇമ്രാൻ നൽകി. അതേസമയം, ഏറ്റവും മോശം കാര്യങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം രാജ്യത്തിന് മുന്നറിയിപ്പ് നൽകി.

ഹയാതാബാദ് മെഡിക്കൽ കോംപ്ലക്‌സിൽ സ്ഥാപിച്ച പെഷവാറിലെ നിരീക്ഷണ കേന്ദ്രം അദ്ദേഹം സന്ദർശിക്കുകയും അവിടെയുള്ള സൗകര്യങ്ങൾ പരിശോധിക്കുകയും കൂടാതെ മുൻ‌നിരയിൽ തങ്ങളുടെ ചുമതലകൾ നിർവഹിച്ചതിന് ഡോക്ടർമാരെ ഇമ്രാൻ അഭിനന്ദിക്കുകയും ചെയ്തു. കൊറോണ വൈറസ് രോഗികളെ സ്വന്തം ജീവൻ പണയപ്പെടുത്തി പരിചരിക്കുന്ന ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും പിന്നിൽ നമ്മുടെ രാജ്യം മുഴുവൻ നിൽക്കുന്നു ”, ഇമ്രാൻ പറഞ്ഞു.

ഒരു കഷ്ണം തുണിയിലല്ല , മറിച്ച്‌ ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞ ടിക്‌ടോക് താരത്തിന് കൊറോണ സ്ഥിരീകരിച്ചു

കൊറോണ വൈറസ് രോഗികളുടെ ഇൻസുലേഷൻ വാർഡുകളിൽ വിന്യസിച്ചിരിക്കുന്ന ഡോക്ടർമാർക്കും വൈദ്യർക്കും എല്ലാ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (പിപിഇ) അദ്ദേഹം വാഗ്ദാനം ചെയ്തു. ഏപ്രിൽ അവസാനത്തോടെ രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനം അഭൂതപൂർവമായ പരീക്ഷണം നേരിടുകയാണെന്ന് ക്വറ്റയിൽ ഒരു ദിവസം മുമ്പ് നൽകിയ മുന്നറിയിപ്പ് പ്രധാനമന്ത്രി ആവർത്തിച്ചു. ഇതിൽ നിന്നെല്ലാം തങ്ങൾ പുറത്തു വരുമെന്നും ആദ്യം കൊറോണ വിമുക്തമാകുന്ന രാജ്യം പാകിസ്താനാകുമെന്നും ഇമ്രാൻ പ്രത്യാശ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button