കാസര്‍കോട്: നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തിലെത്തിയ യുവാവിന്റെ ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരണം. പൊതുപരിപാടികളില്‍ യുവാവ് സജീവമായി പങ്കെടുത്തു. യുവാവിന്റെ മാതാവിനും ഭാര്യക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കാസര്‍കോട് പൊവ്വല്‍ മാസ്തികുണ്ട് സ്വദേശിയായ യുവാവിന്റെ അടുത്ത സുഹൃത്തക്കളടക്കമുള്ള 50 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഉപ്പള സ്വദേശികളായ രണ്ടുപേര്‍ക്കൊപ്പം മാര്‍ച്ച് 14 നാണ് യുവാവ് കാസര്‍കോട് എത്തിയത്. യുവാവിന് ആദ്യം രോഗ ലക്ഷണമൊന്നുമുണ്ടായിരുന്നില്ല.
read also : കോവിഡ് ബാധിതൻ; തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ മറച്ചുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ മാസം രണ്ടിന് പരിശോധനക്കായി സ്രവം നല്‍കി. നാലിന് കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരണം വന്നു. അതേസമയം ഉപ്പളയിലെ യുവാവിന്റെ സുഹൃത്തക്കളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അതിനിടയില്‍ യുവാവ് ഒരു വിവാഹ ചടങ്ങിലും പള്ളിയിലെ ഒരു പരിപാടിയിലും സംബന്ധിച്ചിരുന്നു.
Post Your Comments