Latest NewsNewsIndia

ലോക്ഡൗൺ നീട്ടുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തും

ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ 11ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ നിലവിലെ സ്ഥിതിയും ആവശ്യമായ തുടർനടപടികളും വിശകലനം ചെയ്യും.

പഞ്ചാബിൽ മേയ് ഒന്നു വരെ കർഫ്യൂ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ലോക്‌ഡൗൺ 30 വരെ നീട്ടാൻ നേരത്തേ ഒഡീഷ തീരുമാനിച്ചിരുന്നു. ലോക്ഡൗൺ ഒറ്റയടിക്കു പിൻവലിക്കുക എളുപ്പമല്ലെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രിതമായി പിൻവലിക്കുന്നതിനുള്ള ആശയങ്ങൾ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഘട്ടം ഘട്ടമായി പിൻവലിക്കാമെന്നാണ് കേരളം വ്യക്തമാക്കിയിട്ടുള്ളത്.

ചില ഇളവുകളോടെ ലോക്ഡൗൺ തുടരാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇപ്പോൾ സമൂഹവ്യാപനമില്ലെങ്കിലും ജാഗ്രത കുറയ്ക്കണമെന്ന് അർഥമില്ല. തുടർനടപടി എന്ത് എന്നതിൽ സംസ്ഥാനംതിരിച്ചുള്ളതല്ല, ദേശീയ സമീപനംതന്നെ വേണമെന്നാണ് വിലയിരുത്തൽ. സാമ്പത്തികത്തകർച്ചയും തൊഴിൽ നഷ്ടവുമാണ് ലോക്ഡൗൺ നിലവിലെ രീതിയിൽ തുടരുന്നതിന എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ.

ALSO READ: കൊറോണ പശ്ചാത്തലത്തിൽ ഹോം ഡെലിവെറി ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കും

ഇതിനിടെ, സാമൂഹികവും മതപരവുമായ ആഘോഷങ്ങൾക്കും മറ്റുമായി ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാൻ കർശന നടപടി വേണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button