Latest NewsIndia

ലോകാരോഗ്യ സംഘടനയെ തള്ളി സ്വന്തം കഴിവിലുറച്ച്‌ ഇന്ത്യ: കൊറോണക്കെതിരെ യുദ്ധം നയിക്കുന്നത് ഇന്ത്യയിലെ ഡോക്ടര്‍മാര്‍

ന്യൂദല്‍ഹി: കൊറോണയടക്കമുള്ള ആരോഗ്യകാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ നീങ്ങുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഉപദേശപ്രകാരം മാത്രം. ഇതിനു പുറമേ വിവിധ സംസ്ഥാനങ്ങളുടെ അനുഭവസമ്പത്തും കേന്ദ്രത്തിന് വലിയ സഹായമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി, നമ്മുടെ സ്വന്തം കഴിവില്‍ വിശ്വസിച്ചാണ് കേന്ദ്രത്തിന്റെ മുഴുവന്‍ തീരുമാനങ്ങളും. രോഗബാധയുണ്ടായ സമയത്ത് ചൈനയിലേക്ക് പോകുന്നതിനും വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നില്ല.

പക്ഷെ ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യ ചൈന യാത്രയും മടക്കയാത്രയും ജനുവരി 25ന് തന്നെ വിലക്കി. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഐസിഎംആറിനെ പൂര്‍ണമായും വിശ്വസിച്ച്‌ നീങ്ങുന്നതിനാലാണ് രോഗത്തെ ഒരു തരത്തില്‍ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ ഇന്ത്യക്ക് ആകുന്നതും.വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് ഐസിഎംആറിന്റെ അഭിപ്രായം കണക്കിലെടുത്താണ്.

ചൈനയെ കൈവിട്ട് ജപ്പാന്‍… പ്രമുഖ കമ്പനികളെ മടക്കിവിളിക്കുന്നു: ഒപ്പം യുഎസ്സും

എന്നാൽ ലോകാരോഗ്യ സംഘടന പറഞ്ഞത് രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിച്ചാൽ മതിയെന്നാണ്. വിമാനത്താവളങ്ങളില്‍ സ്‌ക്രീന്‍ ചെയ്യുന്നതിനേക്കാള്‍ നല്ലതും ഫലപ്രദവും ക്വാറന്റൈൻ ആണെന്ന് ഐസിഎംആര്‍ ആണ് കേന്ദ്രത്തോട് നിര്‍ദേശിച്ചത്. അതും കേന്ദ്രം നടപ്പാക്കി.രോഗം കൂടുതലായി പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റാപ്പിഡ് ആന്‍ഡിബോഡി ടെസ്റ്റ് നടത്താന്‍ ഉപദേശിച്ചതും ഐസിഎംആര്‍ തന്നെ.കൊറോണയ്ക്ക് പ്രത്യേക ചികിത്സയൊന്നും ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.

” ലക്ഷം പേര്‍ മരിച്ചതിന്റെ ഉത്തരവാദി ലോകാരോഗ്യസംഘടന ; ചൈനക്കായി കണക്കുകള്‍ മറച്ചുവെച്ചു; ലോകത്തോടു മുഴുവന്‍ കാട്ടുന്ന ഈ അനീതി അംഗീകരിക്കില്ല” ; തുറന്നടിച്ച്‌ ട്രംപ്

എന്നാല്‍ ആ വാദം തള്ളി, ഇന്ത്യ ആദ്യം പരീക്ഷണത്തിലിരിക്കുന്ന ലോപ്പിനവിര്‍, റിറ്റണവിര്‍ എന്നീ ആന്റിവൈറല്‍ മരുന്നുകള്‍ രോഗികളില്‍ ഉപയോഗിച്ചു നോക്കി. പിന്നെ അത് മാറ്റി ഹൈഡ്രോക്‌സി ക്‌ളോറോക്വിനും അസിത്രോമൈസിന്‍ എന്ന ആന്റിബയോട്ടിക്കും ചേര്‍ത്ത് ഉപയോഗിക്കാന്‍ തുടങ്ങി. ഇതെല്ലം കൊറോണ ചികിത്സക്ക് ഫലപ്രദമാകുകയും വിവിധ ലോക രാഷ്ട്രങ്ങൾ ഇന്ത്യയിൽ നിന്ന് ഈ മരുന്നുകൾ വാങ്ങുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button