മുംബൈ: രാജ്യത്ത് ഏറ്റവും അധികം രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. എന്നാല്‍ ഇതിനിടെ ആശ്വാസമായി മഹാരാഷ്ട്രയില്‍ കൊറോമുക്തമാകുന്ന ആദ്യ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂര്. മാര്‍ച്ച് 23 ന് ഇസ്ലാംപൂരില്‍ സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ക്കാണ് രോഗ ബാധ ആദ്യം ഇവിടെ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ 22 കുടുംബാംഗങ്ങള്‍ക്കും രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ജില്ലാ റാപിഡ് റെസ്പോണ്‍സ് ടീം ആണ് കോണ്‍ട്രാക്ട് ട്രെയ്സ് ചെയ്തുകൊണ്ട് എൈ റിസ്ക് കോണ്ടാക്ട്, ലോ റിസ്ക് കോണ്ടക്ട് എന്നിങ്ങനെ തിരിച്ചത്. രോഗലക്ഷണങ്ങളുള്ളവരെ ഐസോലേനിലാക്കി. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും രോഗ ബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയും, ഇവിടേയ്ക്കുള്ള പ്രവേശനം പുറത്തുപോകലും നിരോധിച്ചു.ഒടുവില്‍ കൊറോമുക്തമാകുകയും ചെയ്തിരിക്കുകയാണ് ഇസ്ലാംപൂര്.
ഇവിടെ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാ ഭരണകുടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രമഫലമായി കൂടുതലാളുകളിലേക്ക് പകരാതിരിക്കാന്‍ നടത്തിയ പ്രയത്നം ഫലപ്രദമാകുകയായിരുന്നു. ഇപ്പോൾ അവസാനം വെള്ളിയാഴ്ച പുറത്തെത്തിയ പരിശോധനാ ഫലത്തില്‍ 26 കേസുകളില്‍ 22 എണ്ണവും നെഗറ്റീവായി. ഇതോടെ അധികൃതർക്ക് ആശങ്കകൾക്കിടയിലും ആശ്വാസമായിരിക്കുകയാണ്.
Post Your Comments