തിരുവനന്തപുരം : ഈസ്റ്റർ നൽകുന്നത് അതിജീവനത്തിൻ്റെ സന്ദേശമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രത്യേക വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പീഢാനുഭവങ്ങള്‍ക്കും അപ്പുറം അതിജീവനത്തിന്റേതായ ഒരു പ്രഭാതമുണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്. ലോകം കൊവിഡ് 19 എന്ന പീഢാനുഭവത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണ്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള അതിജീവിക്കാനുള്ള കരുത്താണ് ഈസ്റ്റര്‍ പകരുന്നത്. വൈഷമ്യത്തിന്റെ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതോടൊപ്പം തന്നെ സംസ്ഥാനത്തെ ഈസ്റ്റർ- വിഷു ആഘോങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാൻ കർശന പരിശോധന തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also read : “കോവിഡ് -19 നെ തോൽപ്പിക്കുന്ന ആദ്യ രാജ്യം പാകിസ്ഥാൻ ആയിരിക്കും ”- ഇമ്രാൻ ഖാൻ
സംസ്ഥാനത്ത് ശനിയാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര്‍ക്ക് നേരത്തെ രോഗം വന്നവരുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.
ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 143 ആയി. ഇതുവരെ 374 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 201 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 3 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 123,490 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 122, 676 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 814 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments