Latest NewsNewsIndia

ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കാന്‍ വഴിവെക്കും;- ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കാന്‍ വഴിവെക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. വൈറസില്‍ നിന്നും രോഗമുക്തി നേടാന്‍ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് അപകടരമായി തിരിച്ചുവരവിന് കാരണമാകും എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.

നിയന്ത്രണങ്ങള്‍ സമ്ബദ് വ്യവസ്ഥയെ ബാധിച്ചാലും തുടരണമെന്നാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രൊസ് അഥനം അറിയിച്ചു. ഇന്ത്യയില്‍ ലോക്ഡൗണ്‍ നീട്ടണോ എന്നതു സംബന്ധിച്ച ചര്‍ച്ച നടക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒപ്പം കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച ഇറ്റലിയും സ്പെയിനും ലോക്ഡൗണ്‍ നിലനിര്‍ത്തിക്കൊണ്ട് ചില നിയന്ത്രണങ്ങള്‍ എടുത്ത് കളയാനും ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നത് അപകടകരമാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ചര്‍ച്ചയാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button