സിയോള്‍• ദക്ഷിണ കൊറിയയിൽ നേരത്തെ കോവിഡ് 19 ഭേദമായ 51ഓളം രോഗികള്‍ക്ക് വീണ്ടും കൊറോണ വൈറസ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട്. കൊറിയയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കകളുടെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്തു.
ക്വാറന്റൈനില്‍ നിന്നും മോചിതരായ ശേഷം ഈ കേസുകളില്‍ വൈറസ് വീണ്ടും സജീവമായതാകാം പോസിറ്റീവ് ആകാന്‍ കരണമായതെന്ന് കൊറിയൻ സിഡിസി ഡയറക്ടർ ജനറൽ ജിയോംഗ് യൂൻ-ക്യോങ് പറഞ്ഞു. വീണ്ടും അണുബാധ ഉണ്ടാകുന്നതിന് പകരം, ശരീരത്തില്‍ നിലവിലുള്ള വൈറസ് പുനപ്രവര്‍ത്തനം ആരംഭിക്കുന്നതാകാം പോസിറ്റീവ് ഫലം ലഭിക്കാന്‍ കാരണം. സാധ്യമായ ഒരു കാരണമായി വൈറസ് വീണ്ടും സജീവമാകുന്നതിനെ എടുക്കുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ സമഗ്രമായ പഠനം നടത്തിവരികയാണെന്നും യൂൻ-ക്യോങ് പറഞ്ഞു.
നേരത്തെ, ചികിത്സയ്ക്കിടെ ഒരു ദിവസം നെഗറ്റീവ് മറ്റൊരു ദിവസം പോസിറ്റീവ് ഫലം വരുന്ന നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. പോസിറ്റീവ് വീണ്ടും ഫലം ലഭിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ മനസിലാക്കാൻ കേസുകളിൽ ഒരു എപ്പിഡെമോളജിക്കൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ വൈറസിന്റെ പുനപ്രവര്‍ത്തന സാധ്യതയെക്കുറിച്ചുള്ള ആശയക്കുഴപ്പവും വര്‍ദ്ധിച്ചിട്ടുണ്ട്. നേരത്തെ ചൈനയിലെ വുഹാനില്‍ ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കപ്പെട്ട നാല് മെഡിക്കല്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചായി മൂന്ന് തവണ പോസിറ്റീവ് ഫലമായിരുന്നു.
താരതമ്യേന അപൂർവമായ ഇത്തരം കേസുകൾക്ക് ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ ഒന്നിലധികം വിശദീകരണങ്ങളാണ് നല്‍കുന്നത്. പരിശോധനയിലും രോഗനിർണയത്തിലുമുള്ള പിശകുകൾ, തെറ്റായ നിർദേശങ്ങൾ, രോഗംഭേദപ്പെട്ട ശേഷമുള്ള കുറഞ്ഞ വൈറൽ ലോഡ്, നേരത്തെയുള്ള ഡിസ്ചാർജ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Post Your Comments