KeralaLatest NewsNews

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19

തിരുവനന്തപുരം• സംസ്ഥാനത്ത് ശനിയാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡ്‌ രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര്‍ക്ക് നേരത്തെ രോഗം വന്നവരുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.

ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 143 ആയി. ഇതുവരെ 374 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 201 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ സംസ്ഥാനത്ത് 3 പേരാണ് മരിച്ചത്.

123,490 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 122, 676 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 814 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button