ന്യൂഡല്‍ഹി: കോവിഡ് 19 മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം കേന്ദ്രം നല്‍കുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനങ്ങള്‍ ശക്തിപ്പെട്ടില്ലെങ്കില്‍ കോവിഡിനെതിരായ പോരാട്ടം ദുര്‍ബലമാകും. ദീപം തെളിയിക്കല്‍ പ്രതീകാത്മക നടപടിയെന്നും എന്നാൽ വേണ്ടത് ശാസ്ത്രീയനടപടികളാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡിനെ നേരിടാന്‍ വീണ്ടും സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു .
നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ച്ച് 4ന് 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഇതിന് പിന്നാലെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം കൂട്ടി, ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അനുവദിച്ചു. ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല .
കോവിഡ് 19 : യുകെയില്‍ കൂത്താട്ടുകുളം സ്വദേശി മരിച്ചു
അതേസമയം രാജ്യത്ത് ലോക്ക് ഡൌൺ നീട്ടുമെന്നാണ് സൂചനകൾ. എന്നാല്‍ നിയന്ത്രണങ്ങളില്‍ ചിലതില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. അന്തര്‍സംസ്ഥാന ഗതാഗതം കര്‍ശനമായി തന്നെ നിയന്ത്രിക്കും. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ.
Post Your Comments