മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹായവുമായി ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വീണ്ടും രംഗത്ത്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം നിമിത്തം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകള്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാനുള്ള ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുത്തതായി അപ്നാലയ എന്ന എന്‍ജിഒ ട്വീറ്റ് ചെയ്തു. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ ബുദ്ധിമുട്ടുന്ന മുംബൈയിലെ ആളുകളെ സഹായിക്കുന്ന എന്‍ജിഒയാണിത്.
‘ലോക്ഡൗണ്‍ കാലത്ത് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ സഹായിക്കാനുള്ള അപ്നാലയയുടെ യജ്ഞത്തില്‍ പങ്കാളിയായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന് നന്ദി. 5000ത്തോളം ആളുകളുടെ റേഷന്‍ കാര്യം ഒരു മാസത്തേക്ക് സച്ചിനാകും നോക്കുക. ഇനിയും നിങ്ങളുടെ സഹായം ആവശ്യമുള്ളവര്‍ അനേകമുണ്ട്. സഹായിക്കൂ’ – അപ്നാലയ ട്വീറ്റ് ചെയ്തു.
അതേസമയം അപ്നാലയയ്ക്ക് എന്റെ എല്ലാ ആശംസകളും. ദുരിതമനുഭവിക്കുന്നവരെ തുടര്‍ന്നും സഹായിക്കുക. നിങ്ങളുടെ നല്ല പ്രവര്‍ത്തികള്‍ ഇനിയും തുടരുക’ – എന്ന് ട്വീറ്റിന് മറുപടിയായി സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിന്‍ സംഭാവന നല്‍കിയിരുന്നു.
Post Your Comments