പത്തനംതിട്ട : അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട: വെണ്ണിക്കുളത്ത് പശ്ചിമ ബംഗാൾ സ്വദേശിയായ ബൽബീർ മാൻഗർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ താമസ സ്ഥലത്തെ കിടപ്പു മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതോടെ പോലീസും, കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇയാൾക്കൊപ്പം താമസിച്ച മറ്റ് തൊഴിലാളികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments