പത്തനംതിട്ട : കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്, നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ആറു പേരെ പുറത്താക്കി സിപിഎം. രാജേഷ്, അശോകന്, അജേഷ്, സനല്‍, നവീന്‍, ജിന്സണ് എന്നിവരെ പാർട്ടി അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തെന്നും പെണ്‍കുട്ടിയുടെ വീടിനു നേരെയുണ്ടായ കല്ലേറും ആക്രമണവും അങ്ങേയറ്റം മനുഷ്യത്വരഹിത പ്രവര്‍ത്തനമാണെന്നു സി.പിഎം ജില്ല കമ്മിറ്റി വിലയിരുത്തിയതായും സെക്രട്ടറി കെ.പി. ഉദയഭാനു വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.
രാജേഷ്, അശോകന്, അജേഷ് എന്നിവരെ ബുധനാഴ്ച തന്നെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും നിസ്സാരവകുപ്പുകള്‍ മാത്രം ചുമത്തി ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു. പ്രതി അശോകന് മറ്റൊരു കേസില്‍ അറസ്റ്റ് വാറന്റ് നിലവിലുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കോന്നി തണ്ണിത്തോട്ടിൽ പെണ്‍കുട്ടിയുടെ വീടിനു കല്ലെറിയുകയും അടുക്കള ഭാഗത്തെ കതക് ചവിട്ടിപ്പൊളിക്കുകയമായിരുന്നു. കോയമ്പത്തൂരിൽ നിന്ന് വീട്ടിലെത്തിയ വിദ്യാര്‍ഥിനി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആരോഗ്യ വകുപ്പ് വീട്ടില്‍ നോട്ടീസും പതിച്ചിരുന്നു. കേബിള്‍ ഓപറേറ്ററായ പെണ്‍കുട്ടിയുടെ പിതാവ് റോഡില്‍ ഇറങ്ങി നടക്കുന്നു എന്ന് പറഞ്ഞ് കുടുംബത്തെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയതോടെ, പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കി. ഇതിനു പിന്നാലെ ആയിരുന്നു ആക്രമണം.
Post Your Comments