Latest NewsIndiaNews

സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കോവിഡ് ബാധിക്കുമെന്ന് മുന്നറിയിപ്പ്

ഛണ്ഡീഗഢ്: സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും 58 ശതമാനം പേരിലും കോവിഡ് ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടിയതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ബോസ്റ്റണ്‍ , പിജിഐ ചണ്ഡീഗഢ് എന്നിവയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശിച്ചത്.

കാര്യങ്ങള്‍ ശുഭകരമല്ലെന്നും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പറയുന്നതിനനുസരിച്ച് മുന്നോട്ട് പോകാം. പകര്‍ച്ചവ്യാധി കഴിയും വിധം തടഞ്ഞുനിര്‍ത്തുക എന്നത് നമ്മുടെ കടമയാണെന്നും ഓരോരോ ഘട്ടങ്ങളായി ബെഡ്ഡുകളുടെ എണ്ണം ഉയര്‍ത്തണമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ ഇതുവരെ 132 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 11 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് സ്വന്തം തീരുമാനത്തിന് ലോക്ക്ഡൗണ്‍ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.

അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ കേന്ദ്രം തള്ളി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നു. രാജ്യത്ത് സാമൂഹിക വ്യാപിക ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. വ്യാഴാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയ 16002 സാമ്ബിളുകളില്‍ രണ്ടു ശതമാനം കേസുകള്‍ മാത്രമാണ് പോസിറ്റീവ് ആയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button