![](/wp-content/uploads/2020/04/Dharavai.jpg)
ന്യൂഡല്‍ഹി: മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമാണ് ധാരാവി. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയതായി ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ അറിയിച്ചു.
പുതുതായി കോവിഡ് വൈറസ് സ്ഥിരീകരിച്ച അഞ്ചുപേരില്‍ രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നും മടങ്ങിയെത്തിയവരാണ്. ഇവരെ നേരത്തേ തന്നെ രാജീവ് ഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: ദിനം പ്രതി താഴേക്കു പോവുന്ന എണ്ണവില പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി ഒപെക്
അതേസമയം രാജ്യത്ത് 12 മണിക്കൂറിനിടെ 30 മരണം റിപ്പോര്‍ട്ട് ചെയ്തതായും 547 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസമില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments