Latest NewsIndiaNews

കോവിഡ് ബാധിച്ച്​ മരിച്ചയാളുടെ സംസ്കാര ചടങ്ങ്​ തടസപ്പെടുത്താൻ ശ്രമം; പൊലീസ് കേസെടുത്തു

ജലന്ധർ: കോവിഡ് ബാധിച്ച്​ മരിച്ചയാളുടെ സംസ്കാര ചടങ്ങ്​ തടസപ്പെടുത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. പഞ്ചാബിൽ ആണ് സംഭവം. 60 പേർക്കെതിരെയാണ് കേസ്​. ജലന്ധറിലാണ്​ സംഭവം. രോഗം കൂടുതൽ പേരിലേക്ക്​ പടരുമെന്ന ഭയത്താലാണ്​ സംസ്കാര ചടങ്ങ്​ തടഞ്ഞതെന്നാണ്​ വിവരം.

രണ്ട്​ മണിക്കൂർ നേരം നീണ്ട വാഗ്വാദങ്ങൾക്കും അപേക്ഷകൾക്കും ശേഷമാണ്​ മൃതദേഹം സംസ്കരിക്കാൻ സമ്മതിച്ചത്​. സംഭവത്തിൽ പരാതി ഉയർന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ജലന്ധറിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോ​ഗിക്ക് ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വ്യാഴാഴ്ച മരിച്ചു. മരിച്ചതിന് പിന്നാലെ സംസ്കാരം നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചത്. എന്നാൽ പ്രദേശവാസികൾ ഇടപെട്ട് തടയുകയായിരുന്നു.

കോവിഡ് ബാധിച്ച്​ മരിച്ചവരുടെ ബന്ധുക്കൾ പോലും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുന്ന അവസ്ഥയാണ്​ പഞ്ചാബിൽ. ദിവസങ്ങൾക്ക്​ മുമ്പ്​ വൈറസ്​ ബാധയേറ്റ്​ മരിച്ച 69കാരിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച ലുധിയാനയിലെ കുടുംബത്തി​ന്റെ വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

ALSO READ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ കോവിഡ് പടർന്ന് പിടിക്കുന്നു; പുതുതായി അഞ്ചുപേര്‍ക്ക്​ കൂടി വൈറസ് സ്ഥിരീകരിച്ചു

ജില്ലാ ഭരണാധികാരികളോട്​ വയോധികയുടെ ശവസംസ്​കാര ചടങ്ങുകൾ നിർവഹിക്കാനായിരുന്നു കുടുംബം ആവശ്യപ്പെട്ടത്​. ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട്​ ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവത്​കരിക്കാൻ സംസ്ഥാനത്തെ രണ്ട്​ മന്ത്രിമാർ വ്യാഴാഴ്​ച കോവിഡ് ​ ബാധിച്ച്​ മരിച്ചവരുടെ സംസ്​കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ആരോഗ്യമന്ത്രി ബൽബിർ സിം​ഗും വിദ്യാഭ്യാസ മന്ത്രി ചരൺജിത്​ സിം​ഗുമാണ് ചടങ്ങിൽ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button