ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട് . പത്തനംതിട്ട സ്വദേശികളായ സാമുവല്‍ ഇടത്തില്‍, ഭാര്യ മേരി സാമുവല്‍, കോട്ടയം സ്വദേശി ത്രേസ്യാമ്മ പൂക്കുടി എന്നിവരാണ് മരിച്ചത്. കോവിഡ് രോഗം ബാധിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു. ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. ഇവരുടെ സംസ്കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇന്നലെ അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. മാത്യു ജോസഫ് കഴിഞ്ഞ അമ്ബതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ്.
updating..
Post Your Comments