ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പ്രതിരോധനടപടികള്‍ക്കാവശ്യം മരുന്നിനൊപ്പം തന്നെ ഒരോ രാജ്യങ്ങളിലേയും ജനങ്ങളുടെ വിശ്വാസമാണ്. കോവിഡിനെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ തന്നതില്‍ നന്ദിയറിയിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി നല്‍കിയത് ഇങ്ങനെ. കോവിഡിനെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിനു സഹായകമാകാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. ‘താങ്കളോടു പൂര്‍ണമായും യോജിക്കുന്നു, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുപോലുള്ള ഘട്ടങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തം എക്കാലത്തേക്കാളും ശക്തമാണ്. ഇതു നമ്മള്‍ ഒരുമിച്ചു വിജയിക്കും.’ – മോദി ട്വിറ്ററില്‍ കുറിച്ചു.
കയറ്റുമതി നിരോധനം ഭാഗികമായി പിന്‍വലിച്ച് 2.9 കോടി ഡോസ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ‘അസാധാരണമായ സമയങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണ്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സംബന്ധിച്ച തീരുമാനത്തിന് ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി. ഒരിക്കലും മറക്കില്ല. ഈ പോരാട്ടത്തില്‍ ഇന്ത്യയെ മാത്രമല്ല, മാനവികതയെ ആകെ സഹായിക്കുന്നതില്‍ നിങ്ങളുടെ ശക്തമായ നേതൃത്വത്തിനു സാധിക്കും. നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി!’ – ട്രംപ് പറഞ്ഞു.
Post Your Comments