Latest NewsNewsIndia

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഡോക്ടര്‍ മരിച്ചു ; കോവിഡ് ബാധിതര്‍ ആറായിരത്തോടടുക്കുന്നു

ഇന്‍ഡോര്‍: കോവിഡ് ബാധിച്ച് ഇന്‍ഡോറില്‍ ഡോക്ടര്‍ മരിച്ചു. അര്‍ബിന്‍ദോ ആശുപത്രിയിലെ ഡോ. ശത്രുഘന്‍ പുഞ്ചവനിയാണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്നത് കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയാണെങ്കിലും ഇയാള്‍ കോവിഡ് രോഗികളെ ചികിത്സിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 178 ആയി. രോഗ ബാധിതരുടെ എണ്ണം 5916 ആയി ഉയര്‍ന്നു.

അതേസമയം മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1135 ആയി. മരണപ്പെട്ടവരുടെ എണ്ണം 72 ആയി. തമിഴ്‌നാട്ടില്‍ 738 പേരാണ് രോഗബാധിതരായിട്ടുള്ളത്. 8പേര്‍ മരണപ്പെട്ടു. ദില്ലിയില്‍ 669 പേരാണ് രോഗബാധിതരായിട്ടുള്ളത്. 9 പേര്‍ മരിച്ചു. തെലുങ്കാനയില്‍ 427 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7 പേര്‍ മരണമടഞ്ഞു. അതേസമയം 179 പേരുടെ രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 16 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button