Latest NewsInternational

ഗര്‍ഭനിരോധന ഉറകള്‍ക്ക് കടുത്ത ക്ഷാമം, സെക്‌സ് ടോയ്‌സ് വില്‍പന മൂന്നിരട്ടിയായി : ഞെട്ടിപ്പിക്കുന്ന കണക്കുമായി ലോക്ക് ഡൗണ്‍ കാലം

വെല്ലിങ്ടണ്‍: ലോകത്തെ തന്നെ ഭൂരിപക്ഷം ജനങ്ങള്‍ ഇപ്പോള്‍ ലോക്ക് ഡൗണില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍. ബാക്കിയുള്ളവര്‍ ഈ സമയം എങ്ങനെ ചെലവഴിക്കും എന്നത് വലിയൊരു ചോദ്യമാണ്. ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞ് ഒമ്പതാം മാസം ലോകത്ത് നവജാത ശിശുക്കളുടെ ബഹളമായിരിക്കും എന്നൊരു തമാശയും ലോകമെങ്ങും പടരുന്നുണ്ട്. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി പുതിയ റിപ്പോർട്ട് എത്തുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പനയില്‍ കുത്തനെ ഉണ്ടായ ഉയര്‍ച്ചയെ കുറിച്ചാണ് ഈ വാര്‍ത്ത. ഇന്ത്യയില്‍ സെക്‌സ് ടോയ്‌സ് വില്‍പന സംബന്ധിച്ച്‌ കുറേ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ ഇതിന് ഒരു പ്രശ്‌നവും ഇല്ല. എല്ലാം നിയമ വിധേയമാണ്ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ന്യൂസിലാന്‍ഡില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പനയില്‍ മൂന്നിരട്ടി വര്‍ദ്ധനയാണത്രെ ഉണ്ടായത്. അവശ്യ സാധനങ്ങള്‍ വാങ്ങാനും അത്യാവശ്യം ഒന്ന് നടക്കാനും അല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് ന്യൂസിലാന്‍ഡിലെ ജനങ്ങള്‍ക്ക് കിട്ടിയിട്ടുള്ള കര്‍ശന നിര്‍ദ്ദേശം.

മൊത്തം നാലാഴ്ചയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.എന്നാല്‍ ലോക്ക് ഡൌൺ പ്രഖ്യാപിച്ച ആദ്യത്തെ ഈ 48 മണിക്കൂറില്‍ ആയിരുന്നത്രെ സെക്‌സ് ടോയ്‌സിന്റെ വില്‍പനയില്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധന ഉണ്ടായത്.ലോക്ക് ഡൗണ്‍ പ്രതീക്ഷിക്കപ്പെട്ടതോടെ വില്‍പന കത്തിക്കയറുകയും ചെയ്തു.എന്തായാലും ഈ ലോക്ക് ഡൗണ്‍ കാലത്തും അഡള്‍ട്ട് ടോയ് മെഗാസ്റ്റാര്‍ അടച്ചിട്ടില്ല. കാരണം അവശ്യ സര്‍വ്വീസുകളുടെ കൂട്ടത്തിലാണ് ഇവരെ സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഗര്‍ഭനിരോധന ഉറകളും മറ്റ് മരുന്നുവകകളും എല്ലാം ഇവര്‍ വില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ലോക്ക് ഡൗണ്‍ ഒഴിവാക്കിക്കൊടുത്തത്.

ലോക്ക്ഡൗണിൽ ഉള്ളവർക്ക് മരുന്ന് വാങ്ങാൻ പോകുമ്പോൾ തന്നെ ഗർഭ നിരോധന ഉറകളും വാങ്ങാൻ സാധിക്കുമെന്ന സൗകര്യവും ഇവർക്ക് മുതൽക്കൂട്ടായി. ഇതോടെ ആഗോള തലത്തില്‍ ഇപ്പോള്‍ ഗര്‍ഭ നിരോധന ഉറകള്‍ക്ക് വലിയ ക്ഷാമം ആണ് നേരിടുന്നത്. പ്രമുഖ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിവച്ചതിനൊപ്പം ആവശ്യക്കാര്‍ കൂടിയതും ആണ് ക്ഷാമത്തിന് കാരണം. അഡള്‍ട്ട് ടോയ് മെഗാസ്‌റ്റോര്‍ എന്നത് ന്യീസിലാന്‍ഡിലെ പ്രധാന സെക്‌സ് ടോയ്‌സ് വില്‍പനക്കാരാണ്.

കോവിഡ്: ധാരാവിയിൽ മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു, കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര : ആശങ്ക തുടരുന്നു

തുടക്കക്കാര്‍ക്കുള്ള സെക്‌സ് ടോയ്‌സിനാണ് ഏറ്റവും ഡിമാന്‍ഡ് ഉണ്ടായിരുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ന്യൂസിലാന്‍ഡില്‍ മാത്രമല്ല, ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും എല്ലാം സെക്‌സ് ടോയ്‌സ് വില്‍പന തകൃതിയായി നടന്നു എന്നാണ് പറയുന്നത്. മാര്‍ച്ച്‌ 11 ന് ലോകാരോഗ്യ സംഘടന കൊവിഡിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ച ഉടന്‍ തന്നെ വില്‍പനയിലെ മാറ്റം പ്രകടമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button