അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കേ, എന്തും പ്രചാരണായുധങ്ങളാക്കാന്‍ പാര്‍ട്ടികള്‍ തിരക്കുകൂട്ടുകയാണ്. അതിടയിലാണ് വിചിത്രമായ പ്രചാരണ മാര്‍ഗവുമായി ആന്ധ്രാപ്രദേശിലെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുരംഗം ചൂടുപിടിപ്പിക്കുന്നത്. തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നവും പാര്‍ട്ടി പേരുകളും അച്ചടിച്ച പാക്കറ്റുകളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണംചെയ്താണ് പാര്‍ട്ടികള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഭരണ കക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രതിപക്ഷമായ തെലുഗുദേശം പാര്‍ട്ടിയുടെയും പേരുകളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്യുന്ന കിറ്റുകളിലാണ് ഗര്‍ഭനിരോധന ഉറകളും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് പാര്‍ട്ടിപേരുകളുള്ള ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതെന്ന് ഒരാള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ പണം ചെലവാക്കേണ്ടിവരും, അതുകൊണ്ടാണ് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതെന്ന് മറ്റൊരാള്‍ ഇതിന് മറുപടി പറയുന്നതും വീഡിയോയിലുണ്ട്.
Post Your Comments