മുംബൈ : വ്യാപാര നാലാം ദിവസം ഓഹരി വിപണിക്ക് ആശ്വാസം. നഷ്ടത്തിൽ നിന്നും കരകയറി, ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 838.61 പോയന്റ് ഉയർന്ന് 30732ലും നിഫ്റ്റി 251 പോയിന്റ് ഉയർന്നു 9000.05-ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1260 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 204 ഓഹരികള്‍ നഷ്ടത്തിലുമെത്തിയപ്പോൾ 61 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം നേട്ടത്തിലെത്തി. എല്ലാ വിഭാഗം സൂചികകളിലും നേട്ടം പ്രകടമാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍,ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എംആന്‍ഡ്എം, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ബാജാജ് ഓട്ടോ,സിപ്ല, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments