Latest NewsNewsIndia

കോവിഡ് – 19 : പ്രശസ്ത നടി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് സീല്‍ ചെയ്തു

മുംബൈ • താമസക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജനപ്രിയ ടിവി നടി സാക്ഷി തൻ‌വാര്‍ താമസിക്കുന്ന മുംബൈ മലാഡിലെ അപ്പാർട്ട്മെന്റ് സമുച്ചയം സീല്‍ ചെയ്തു. . മാർച്ചിൽ സ്‌പെയിനിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ വിമാനത്താവളത്തിലെ പ്രഥമിക പരിശോധനയ്ക്ക് ശേഷം സ്വയം ക്വാറന്റൈന് വിധേയനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പന്ത്രണ്ടാം ദിവസം, ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി, ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയത്. ഭാഗ്യവശാൽ, ഇയാളുടെ ഭാര്യയ്ക്കും അദ്ദേഹം കണ്ടുമുട്ടിയ എല്ലാ ആളുകള്‍ക്കും നെഗറ്റീവ് ഫലമാണ്‌ ലഭിച്ചത്.

ടിവി അഭിനേതാക്കളായ അങ്കിത ലോഖാണ്ഡെ, ശിവൻ നാരംഗ് എന്നിവരും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button