Latest NewsNewsOmanGulf

കോവിഡ് 19: ഒമാനിൽ 38 പേർക്ക് കൂടി രോഗം, വൈറസ് ബാധിതരുടെ എണ്ണം 457

മസ്‌ക്കറ്റ് : ഒമാനിൽ ഇന്ന് 38 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗ ബാധിതരുടെ 457ആയെന്നു ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്ത കുറിപ്പിലൂടെ അറിയിച്ചു. വൈറസ് ബാധിച്ച് ആകെ രണ്ടു പേരാണ് മരിച്ചത്. 109 പേര്‍ക്ക് രോഗം ഭേദമായെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മസ്‌കറ്റ് ഗവര്‍ണറേറ്റ് പൂര്‍ണമായും അടച്ചിടും. ഏപ്രില്‍ 10 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ പത്ത് മണി വരെയാണ് അടച്ചിടുക. മസ്‌കറ്റ് ഗവർണറേറ്റ് അടച്ചിടാന്‍ സുപ്രിം കമ്മറ്റി, ഒമാന്‍ സായുധസേനക്കും റോയല്‍ ഒമാന്‍ പോലിസിനും നിർദേശം നൽകി. ഗവര്‍ണറേറ്റില്‍ കര്‍ക്കശമായ സഞ്ചാര നിയന്ത്രണം നടപ്പില്‍ വരുത്തും. മത്ര, ബൗഷര്‍, അമറാത്ത്, സീബ്, മസ്‌കത്ത്(പഴയ) ഖുറിയാത്ത് എന്നി ആറ് പ്രവിശ്യകളാണ് മസ്‌കറ്റ് ഗവര്‍ണറേറ്റിലുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്നും സുപ്രിം കമ്മിറ്റിയുടെ നിർദേശത്തിൽ പറയുന്നു.

 Also read :വീണ്ടും സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ഫ്ലൈ ദുബായ് തീരുമാനം ഇങ്ങനെ

കോവിഡ് 19 വൈറസ് ബാധിതരുടെ കുവൈറ്റിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം
പുതിയതായി 112 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 79പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 885 ആയി ഉയർന്നുവെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം നാനൂറ്റി നാല്‍പ്പത്തി രണ്ടായി ഉയര്‍ന്നു. കുവൈറ്റില്‍ കോവിഡ് 19 ബാധിച്ചവരില്‍ പകുതിയിലധികവും ഇന്ത്യക്കാരാണ്. നിലവില്‍ 743 പേര്‍ ചികിത്സയില്‍ ഉണ്ട്. ഇതില്‍ 21 രോഗികള്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ഇതുവരെ 111 പേർ രോഗം ഭേദമായി ആശുപത്രി വിട്ടെന്ന് അധികൃതർ അറിയിച്ചു.

ഖത്തറിൽ കഴിഞ്ഞ ദിവസം 153പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രവാസി തൊഴിലാളികള്‍ക്കിടയിലും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വദേശികളിലുമാണ് പുതുതായി രോഗ ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2,210 ആയി ഉയര്‍ന്നു. ഇതിൽ 2,026 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ക്ക് രോഗം ഭേദമായതോടെ, ആകെ 178 പേര്‍ രോഗ വിമുക്തി നേടി 41,818 പേർ . പരിശോധനക്ക് വിധേയമായി.

യു.എ.ഇയില്‍ ബുധനാഴ്ച 300പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,659 ആയി ഉയർന്നുവെന്നു യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. 53 രോഗികള്‍ സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 239 ആയതായും, രാജ്യത്ത് 539,195 വൈറസ് പരിശോധനകൾ നടത്തിയതായും ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button