Latest NewsIndiaNews

കൊറോണവൈറസ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം

ന്യൂഡൽഹി: കൊറോണവൈറസ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. ദില്‍ഷാദ് അലി മർദ്ദനമേറ്റത്. മാരകമായ പരിക്കേറ്റ ഇയാളെ എല്‍എന്‍ജെപി ആശുപത്രിയിലെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചെന്ന് പോലീസ് അറിയിച്ചു. ദില്‍ഷാദിന് വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നവീന്‍, പ്രശാന്ത്, പ്രമോദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read also: ഹൈഡ്രോക്സിക്ലോറോക്വിനും പാരസെറ്റമോളും ഇന്ത്യ കയറ്റി അയക്കുന്നത് 25 രാജ്യങ്ങളിലേക്ക്

ദില്‍ഷാദും കൂട്ടുകാരും പഴങ്ങളിലും പച്ചക്കറികളിലും ഉമിനീരാക്കി വൈറസ് പരത്താൻ ശ്രമിക്കുന്നെന്ന രീതിയിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മർദ്ദനം. ദില്‍ഷാദിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button