ന്യൂഡൽഹി: ഹൈഡ്രോക്സിക്ലോറോക്വിന്‍, പാരസെറ്റമോള്‍ എന്നിവ 25 ഓളം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഓരോ രാജ്യത്തിന്റെയും ആവിശ്യത്തിന് അനുസരിച്ച് കയറ്റുമതി ചെയ്യാനുള്ള തീരുമാനം എടുക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.
അമേരിക്കയ്ക്കും മരുന്ന് നൽകാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. കയറ്റുമതിയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച്ച ട്രംപ് മോദിയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു
Post Your Comments