Latest NewsIndia

ലോക്ക് ഡൗണ്‍: ഇന്ത്യന്‍ റെയില്‍വെ ഇതുവരെ വിതരണം ചെയ്തത് 8.5 ലക്ഷം ഭക്ഷണപ്പൊതികള്‍

ന്യൂഡല്‍ഹി: കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണ വിതരണവുമായി ഇന്ത്യന്‍ റെയില്‍വെ. ദരിദ്രര്‍, നിരാലംബര്‍, കുട്ടികള്‍, കൂലിപ്പണിക്കാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ഒറ്റപ്പെട്ടുപോയവര്‍ എന്നിങ്ങനെ റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും ഭക്ഷണം തേടി വരുന്നവരെ ഉദ്ദേശിച്ചാണ് ഭക്ഷണ വിതരണം. ഭക്ഷണ വിതരണത്തിനായി നിലവില്‍ ഭക്ഷ്യ ധാന്യങ്ങളുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും മതിയായ ശേഖരമുണ്ടെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു.

സ്റ്റേഷന് അകലെയുള്ള മേഖലകളിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പേപ്പര്‍ പ്ലേറ്റുകളില്‍ ഉച്ചഭക്ഷണവും വൈകിട്ട് ഭക്ഷണപ്പൊതികളും ഐ.ആര്‍.സി.ടി.സി പാചകപ്പുരകള്‍, ആര്‍പിഎഫ്, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന റെയില്‍വെ വിതരണം ചെയ്യുന്നുണ്ട്.കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയില്‍വേയുടെ ഈ സന്നദ്ധസേവനം.

കഴിഞ്ഞ മാസം 28മുതല്‍ ഇതുവരെ രാജ്യത്തെ വിവിധ നഗരങ്ങളിലായി 8.5 ലക്ഷം ഭക്ഷണപ്പൊതികളാണ് റെയില്‍വെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്. ഐ.ആര്‍.സി.ടി.സി 6 ലക്ഷത്തിലധികം ഭക്ഷണപ്പൊതികളും, ആര്‍പിഎഫ് 2 ലക്ഷത്തോളം ഭക്ഷണപ്പൊതികളും, സന്നദ്ധസംഘടനകളുടെ സഹായത്തോടെ 1.5 ലക്ഷത്തോളം ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button