ഇസ്ലാമാബാദ്: രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതില്‍ ആശങ്ക , എല്ലാം കൈവിട്ടു പോകുന്നെന്ന് തിരിച്ചറിഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. അയ്യായിരത്തിന് അടുത്തേക്കാണ് പാക്കിസ്ഥാനിലെ കോവിഡ് രോഗികളുടെ കണക്കു പോകുന്നത്. 63 പേര്‍ മരിക്കുകയും ചെയ്തു. ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും ചികിത്സയോട് സഹകരിക്കാത്തവരും ഒരു വിഭാഗം മതപുരോഹിതരും അടക്കമുള്ളവരാണ് പാകിസ്ഥാന് ഭീഷണിയാകുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടം വന്നതോടെ ഇമ്രാന്‍ഖാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി രംഗത്തെത്തി.
കോവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് രോഗം വ്യാപിക്കുന്നതില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. രോഗവ്യാപനം ഇത്തരത്തിലായാല്‍ സ്ഥിതി വളരെ മോശമാകും. രോഗികളെ ചികില്‍സിക്കാന്‍ നിലവിലെ ആശുപത്രികള്‍ മതിയാകാതെ വരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും, കഴിവതും വീട്ടില്‍ തുടരുകയും ചെയ്യുക. അതുമാത്രമാണ് രോഗവ്യാപനം ചെറുക്കാനുള്ള പോംവഴി. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക് നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് 4183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 പേര്‍ മരിച്ചു
കോവിഡിനെ നേരിടുന്നതിലെ അലംഭാവത്തിന്റെ പേരില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് ലോക മാധ്യമങ്ങളില്‍നിന്ന് ഉയര്‍ന്നത്. ഇമ്രാന്‍ സ്വീകരിച്ച നിലപാടുകളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ടു വലിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ തുടങ്ങിയവരെ പോലെ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെ തുടക്കം മുതല്‍ ഇമ്രാന്‍ഖാന്‍ അനുകൂലിച്ചിരുന്നില്ല. ലോക്ഡൗണ്‍ ഒരു മോശം ആശയമാണെന്നും സമ്ബവ് വ്യവസ്ഥയുടെ നടുവൊടുക്കുമെന്ന നിലപാടില്‍ ഇമ്രാന്‍ ഉറച്ചു നിന്നതോടെയാണ് തുടക്കത്തില്‍ ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടിയത്.
Post Your Comments