![Malayalam Cinema](/wp-content/uploads/2019/08/Malayalam-Cinema.jpg)
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് തീയറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഫിലിം ചേംബര്‍ കത്തയച്ചു.
മാര്‍ച്ച് 10നാണ് തീയറ്ററുകള്‍ അടച്ചത്. മിനിമം തുക ഒഴിവാക്കണമെന്നാണ് ഫിലിം ചേംബറിന്റെ ആവശ്യം. തീയറ്ററുകള്‍ അടച്ചിട്ടിട്ട് ഒരുമാസം പൂര്‍ത്തിയാകുമ്ബോള്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നും വൈദ്യുതിയുടെ മാര്‍ച്ച് മാസത്തെ ബില്‍ മിക്കവാറും തീയറ്ററുകളില്‍ ലഭിച്ചു കഴിഞ്ഞുവെന്നും തുക അടയ്ക്കേണ്ട അവസാന തിയതിയില്‍ ഇളവ് അനുവദിച്ചു കിട്ടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
രാത്രിയില്‍ സുരക്ഷയ്ക്ക് ആവശ്യമായ ലൈറ്റുകള്‍, ഡിജിറ്റല്‍ സിനിമാ പ്രൊജക്ടറുകള്‍, യുപിഎസുകള്‍ എന്നിവയ്ക്ക് ചിലവ് വരുന്ന വൈദ്യുതി യൂണിറ്റ് ഉള്‍പ്പെടെ ഒരു തീയറ്ററിന് ദിനം പ്രതി പത്തു യുണിറ്റില്‍ താഴെ മാത്രമാണ് വൈദ്യുതി ഉപയോഗം. എങ്കിലും മിനിമം തുകയ്ക്ക് മാറ്റം ഇല്ല. ലോക്ക് ഡൗണ്‍ കാലയളവില്‍ ഫിക്സഡ് ചാര്‍ജ്ജ് കൂടി കൂട്ടുമ്ബോള്‍ ലക്ഷക്കണക്കിനു വരുന്ന തുകയുടെ നഷ്ടം സംഭവിക്കുന്നതിനാല്‍ പ്രതിസന്ധിയിലാണെന്നും ഫിലിം ചേംബര്‍ അയച്ച കത്തില്‍ പറയുന്നു. തീയേറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ വായ്പകള്‍ക്ക് ഇളവ് അനുവദിക്കണമെന്നും മുന്‍പ് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരുന്നു.
തീയേറ്ററുകള്‍ അടച്ച പശ്ചാത്തലത്തില്‍ സിനിമാ വ്യവസായം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മുഖ്യമന്ത്രിക്ക് ഇളവ് ആവശ്യപ്പെട്ട് നേരിട്ട് കത്തെഴുതുന്നതെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. മുന്‍പ്, വൈദ്യുതി ബില്‍, വിനോദ നികുതി, കെട്ടിട നികുതി എന്നിവ അടക്കാന്‍ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നും ഫിലിം ചേംബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments