ന്യൂ ഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 540 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 5,734 ആയി ഉയർന്നെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 5,095 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 473 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 17 പേരുടെ റിപ്പോർട്ട് ചെയ്തതോടെ ആകെ 166പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഏറ്റവും കൂടുതല്‍ രോഗബാധിച്ചവരും മരിച്ചവരും മഹാരാഷ്ട്രയിലാണ്.1135 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 72 പേര് മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രോഗികളുടെ എണ്ണവും മരണവും ഉയരുന്നത് സംസ്ഥാനത്ത് കനത്ത ആശങ്കയ്ക്ക് കാരണമാകുന്നു. തമിഴ്നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ 738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു ഡല്‍ഹിയില്‍ 669 പേര്‍ക്കും തെലങ്കാനയില്‍ 427 പേര്‍ക്കും രാജസ്ഥാനില്‍ 381 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കേരളം എട്ടാമതാണ് . 345 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ കണ്ടെത്തിയത്.
Post Your Comments