Latest NewsNewsIndia

കോവിഡ്, ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ന്ന​ത സം​ഘ​ത്തെ അ​യ​ച്ചു, 49,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​ര്‍​മി​ക്കാ​ന്‍ ക​രാ​ർ ന​ൽ​കി : കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: കോവിഡ് രൂക്ഷമായി ബാധിച്ച ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ന്ന​ത സം​ഘ​ത്തെ അ​യ​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ത്തു സം​ഘ​ങ്ങ​ളാ​യാ​ണ് അയച്ചത്. കോവിഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ്ര​ദേ​ശി​ക നേ​തൃ​ത്വ​ത്തെ ഇ​വ​ർ സ​ഹാ​യി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലു​വ് അ​ഗ​ര്‍​വാ​ള്‍ അ​റി​യി​ച്ചു. 49,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​ര്‍​മി​ക്കാ​നുള്ള ക​രാ​ർ ന​ൽ​കി​. കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​മ്പോ​ൾ അ​ണി​യു​ന്ന വ്യ​ക്തി​ഗ​ത സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ൾ (പി​പി​ഇ) 1.7 കോ​ടി എ​ണ്ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.20 ത​ദ്ദേ​ശീ​യ ഉ​ത്പാ​ദ​ക​രാ​ണ് സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും 5,000 റെ​യി​ൽ​വേ കോ​ച്ചു​ക​ളി​ൽ 80,000 നി​രീ​ക്ഷ​ണ കി​ട​ക്ക​ക​ൾ ത​യാ​റാ​ണെ​ന്നും അ​ഗ​ര്‍​വാ​ള്‍ വ്യക്തമാക്കി.

Also read : കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്: 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന്‍ രക്ഷിച്ചു; സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍ ലഭിച്ചുവെന്ന് വിദേശികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 540 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5,734 ആയി ഉയർന്നെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 5,095 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 473 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 17 പേരുടെ റിപ്പോർട്ട് ചെയ്തതോടെ  കോവിഡ് ബാധിച്ച് ആകെ 166പേർ മരിച്ചു.

ഏറ്റവും കൂടുതല്‍ രോഗബാധിച്ചവരും മരിച്ചവരും മഹാരാഷ്ട്രയിലാണ്.1135 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 72 പേര്‍ മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രോഗികളുടെ എണ്ണവും മരണവും ഉയരുന്നത് സംസ്ഥാനത്ത് കനത്ത ആശങ്കയ്ക്ക് കാരണമാകുന്നു. തമിഴ്നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ 738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു ഡല്‍ഹിയില്‍ 669 പേര്‍ക്കും തെലങ്കാനയില്‍ 427 പേര്‍ക്കും രാജസ്ഥാനില്‍ 381 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കേരളം എട്ടാമതാണ് . 345 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button