Latest NewsIndiaNews

മൃഗങ്ങളിലും കോവിഡ് ; ആടുകള്‍ക്ക് മാസ്‌ക് ധരിപ്പിച്ച് ഉടമ

ഹൈദരാബാദ്: മൃഗങ്ങളിലും കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ അടുകളെ മാസ്‌ക് ധരിപ്പിച്ചിരിക്കുകയാണ് തെലങ്കാനയിലെ ഒരു ഉടമ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ കല്ലൂര്‍ മണ്ഡല്‍ സ്വദേശിയായ വെങ്കിടേശ്വര റാവു എന്നയാളാണ് കോവിഡില്‍ നിന്ന് ആടുകളെ രക്ഷിക്കാന്‍ മാസ്‌ക് ധരിപ്പിച്ചത്.

കൃഷിക്കായി ഭൂമിയില്ലാത്തതിനാല്‍ താനും കുടുംബവും തന്റെ 20 ആടുകളെയാണ് ആശ്രയിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ച് കേട്ട ശേഷം താന്‍ പുറത്തോട്ടിറങ്ങുമ്പോഴെല്ലാം മാസ്‌ക് ധരിക്കാറുണ്ടെന്നും എന്നാല്‍ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞപ്പോള്‍ തന്റെ ആടുകളെയും മാസ്‌ക് ധരിപ്പിക്കുകയായിരുന്നുവെന്ന് വെങ്കിടേശ്വര റാവു പറഞ്ഞു.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയില്‍ നാല് വയസ്സുകാരിയായ നാദിയ എന്ന പെണ്‍ കടുവയ്ക്ക് മൃഗശാലയിലെ ജീവനക്കാരനില്‍ നിന്ന് കോവിഡ് പിടിപെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കൂടാതെ ഹോങ്കോങ്ങില്‍ രണ്ട് വളര്‍ത്തു നായകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button