KeralaLatest NewsNews

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കിടെ സംസ്ഥാനത്ത് ചിലർ നീച രാഷ്ട്രീയം പ്രചരിപ്പിക്കുന്നു, സര്‍ക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പ് : കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 750 രൂപയുടെ മൂല്യം പോലുമില്ലാത്ത കിറ്റാണ് നൽകുന്നതെന്നും രാവിലെ മുതൽ കിറ്റ് വാങ്ങാനെത്തിയ പലരും കിറ്റ് കിട്ടാതെ തിരിച്ച് പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Also read : കോവിഡ് ഭീഷണിയില്‍ സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരുടെ എണ്ണം ഞെട്ടിക്കുന്നത്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുന്ന സമയത്തു തന്നെ സംസ്ഥാനത്ത് ചിലർ നീച രാഷ്ട്രീയം പ്രചരിപ്പിക്കുയാണെന്നു കെ സുരേന്ദ്രൻ പറഞ്ഞു. സർക്കാർ വൃത്തങ്ങളിൽ നിന്ന് തന്നെ ചിലർ അന്ധമായ കേന്ദ്ര സർക്കാർ വിരോധം പ്രചരിപ്പിക്കുന്നു. പ്രളയ സമയത്ത് കേരളത്തിന് കിട്ടിയ 2000 കോടി ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്നും തൊഴിലുറപ്പ് പദ്ധതിക്കായി 238 കോടി മുൻകൂറായി സംസ്ഥാനത്തിന് നൽകിയെന്നും സംസ്ഥാന സർക്കാർ ചെലവ് കൂട്ടുന്നത് കേന്ദ്രസർക്കാരിന്റെ കുറ്റമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ കൈവശമുള്ള പണം ചെലവഴിക്കാൻ തയാറാകണം. മുഖ്യമന്ത്രി, മന്ത്രിമാർ,എംഎൽഎമാർ എന്നിവരുടെ ശമ്പളം വെട്ടികുറയ്ക്കണമെന്നും അനാവശ്യ ക്യാബിനറ്റ് പദവികൾ കുറക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button