കൊച്ചി: ഡല്‍ഹിയില്‍ താമസിച്ച് എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് പ്രശ്ന പരിഹാരം നടത്തേണ്ട ആള്‍ പകരം വിഷു ആഘോഷിക്കാന്‍ വീട്ടില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എ സാമ്പത്തിനോട് ചോദ്യവുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ. സാമ്പത്തിനൊരു തുറന്ന കത്ത് എന്ന് വ്യക്തമാക്കി എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അതിഥി തൊഴിലാളി
സമ്പത്തിനൊരു തുറന്ന കത്ത്,
പ്രിയപ്പെട്ട സമ്ബത്ത് അങ്ങ് കേരളത്തിലെ ജനങ്ങളുടെ മൊത്തം സമ്ബത്തായി കാണാഗ്രഹിക്കുന്നത് കൊണ്ട് ഒരു സുഹൃത്ത് എന്ന നിലയിലാണ് ഇതെഴുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാം കേരളീയര്‍ കൊറോണക്കെതിരെ ഒരു മനസ്സോടെ പൊരുതുകയാണല്ലൊ, താങ്കളും ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം എന്നാലും ഒരു അഭ്യര്‍ത്ഥന എന്ന നിലയില്‍ പായുകയാണ്. കേരള സര്‍ക്കാര്‍ നിങ്ങളെ ഏല്‍പിച്ച ചുമതല ഡല്‍ഹിയില്‍ നിന്ന് മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്ക് ശ്രമിക്കുക എന്നതാണല്ലൊ.
ഡല്‍ഹിയില്‍ താമസിക്കുന്ന, ജോലി നോക്കുന്ന മലയാളികളുടെ ക്ഷേമവും നോക്കേണ്ടതില്ല, കൊറോണ രോഗം മാരകാമായി ഡല്‍ഹിയില്‍ പടരുകയും മലയാളി നഴ്‌സുമാര്‍ നിരവധി പേര്‍ രോഗബാധിതരും ജീവിത മുദ്ധിമുട്ടുകളും നേരിടുന്ന കാര്യം അങ്ങേക്ക് അറിവുള്ളതാണല്ലൊ. മാത്രമല്ല ബഹുമാനപ്പെട്ട മുഖ്യമന്ത്രി മലയാളികളുടെ കഷ്ടത പരിഹരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെയ്യുന്ന ഈ സമയത്ത് ഒരു ലെയ്‌സണ്‍ ചുമതലയുള്ള താങ്കള്‍ ഡല്‍ഹിയില്‍ താമസിച്ച് എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം വിഷു ആഘോഷിക്കാന്‍ വിട്ടില്‍ ഇരിക്കുന്നത് ഇരിക്കുന്നത് ശരിയാണോ.
ഡല്‍ഹിയില്‍ മലയാളികള്‍ താങ്കളെ അന്വേഷിച്ച് കേരള ഹൗസില്‍ എത്തിയപ്പോള്‍ താങ്കള്‍ കേരളത്തില്‍ വീട്ടിലാണന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സമയം മലയാളികളേയും മുഖ്യമന്ത്രിയുടെ ദൗത്യത്തേയും ഡല്‍ഹിയില്‍ ഇരുന്ന് ശിരസ്സാ വഹിക്കേണ്ട താങ്കള്‍ കേരളത്തിലെ വീട്ടിലേക്ക് മടങ്ങിയത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. കഷ്ടത വരുമ്ബോഴാണല്ലൊ നാം കൂടുതല്‍ സഹായിക്കേണ്ടത്. താങ്കള്‍ നല്ലൊരു പൊതു പ്രവര്‍ത്തകനാണന്നതില്‍ യാതൊരു സംശയവുമില്ല.
അതു കൊണ്ട് തന്നെ താങ്കളുടെ മനസ്സ് അവിടെ കഷ്ടത അനുഭവിക്കുന്നവരുടെ കൂടെ ആകുമെന്നറിയാം പക്ഷെ താങ്കളുടെ നേരിട്ടുള്ള നിരീക്ഷണവും സഹായവും കേന്ദ്ര ഗവണ്‍മെന്റുമായുള്ള ലെയ്യണ്‍വര്‍ക്കും ആവശ്യമുള്ള ഈ കോറോണ കാലത്ത് താങ്കള്‍ എത്രയും വേഗം കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി ഏല്‍പിച്ച ചുമതല നിര്‍വ്വഹിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു ‘അല്ലാത്തപക്ഷം താങ്കള്‍ ചുമതല രാജിവെക്കണം
Post Your Comments