കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളി. കാസര്‍ഗോഡ് നീലേശ്വരം കൂട്ടപ്പുനയില്‍ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാന്‍ സ്വദേശി വിനോദ് ജംഗിതാണ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന ചെയ്‌തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കൊറോണ പ്രതിസന്ധിക്കിടയിലും കേരളം അതിഥി തൊഴിലാളികളെ കരുതലോടെയാണ് നോക്കിയത്. പണി ഇല്ലാതായതോടെ ആഹാരം മറ്റ് ആവശ്യങ്ങളെല്ലാം കേരളം അവര്‍ക്ക് നിറവേറ്റിക്കൊടുത്തു. ഇതിന് നന്ദി പ്രകടനമായിട്ടാണ് തുക നൽകിയതെന്നാണ് വിനോദ് വ്യക്തമാക്കുന്നത്.
Post Your Comments