തിരുവനന്തപുരം • അവശ്യ സാധനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന് ദക്ഷിണ റെയില്‍വേ ഏപ്രില്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ ടൈം ടേബിള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിദിന എക്സ്പ്രസ് പാഴ്സല്‍ ട്രെയിന്‍ ഓടിക്കും.
രാവിലെ 8 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (00655) വൈകുന്നേരം 6 ന് കോഴിക്കോട് എത്തിച്ചേരും.
രാവിലെ 8 മണിക്ക് പുറപ്പെടുന്ന കോഴിക്കോട്-തിരുവനന്തപുരം പാഴ്സല്‍ എക്സ്പ്രസ് (00656) വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.
ഇരുദിശകളിലേക്കുമായി മൊത്തം 12 സര്‍വീസുകളാണ് (ഒരു ദിശയിലേക്ക് 6) ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കൊല്ലം, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ 10 മിനിറ്റ് വീതം സ്റ്റോപ്പ് ഉണ്ടാകും.
Post Your Comments